തൃശൂര്‍.പ്രമുഖ ഭാഷാ പണ്ഡിതനും കേരളവര്‍മ കോളേജിലെ മലയാള വിഭാഗം അധ്യാപകനുമായിരുന്ന പ്രൊഫസര്‍ പി നാരായണമേനോന് അന്തരിച്ചു.
83 വയസായിരുന്നു. ഗുരുവായൂര്‍ അരിയന്നൂരിലെ വീട്ടിലാണ് അന്ത്യം. വാര്‍ധക്യസഹജ്യമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
സാഹിത്യ അക്കാദമി പ്രസിദ്ധികരിച്ച വ്യാകരണ പാഠങ്ങൾ ആദ്യസമാഹാരമാണ്.
അങ്കണം അവാർഡ്, സാഹിത്യ അക്കാദമി എൻഡോവ്മെൻറ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മൃതശരീരം തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറും.
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് അധ്യാപികയായിരുന്ന പ്രൊഫസർ എം. ചന്ദ്രമണിയാണ് ഭാര്യ. ഹരീഷ് മകനും, പ്രീത മരുമകളുമാണ്