ഹരിപ്പാട്: അമ്മയും മകളും വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. തൃക്കുന്നപ്പുഴ പ്രണവം നഗറിന് കിഴക്ക് കള്ളിക്കാടന്‍ തറയില്‍ സുരേഷിന്റെ ഭാര്യ ശുഭയും (അമ്പിളി-54), മകള്‍ അഞ്ജു (രേവതി-34) എന്നിവരെയാണ് ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെ രണ്ട് മുറികളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശുഭയുടെ ഭര്‍ത്താവ് സുരേഷ് കുമാര്‍ വീട്ടില്‍ നിന്ന് പുറത്തു പോയി തിരികെ എത്തിയപ്പോഴാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടത്. അയല്‍വാസികള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. രേവതിയുടെ ഭര്‍ത്താവ് ഷിജു. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.