കൊട്ടാരക്കര: ഉത്സവം കഴിഞ്ഞു ഗാനമേളയുടെ ശബ്ദ സംവിധാനങ്ങള്‍ അഴിച്ചു മാറ്റുന്നതിനിടയ്ക്ക് ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. വേവ്‌സ് സൗണ്ട് ജീവനക്കാരനായ വെളിയം കായില വിഷ്ണുഭവനില്‍ ചന്ദു എന്ന് വിളിക്കുന്ന ജിഷ്ണുചന്ദ്രന്‍(29)നാണ് മരണപെട്ടത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നടന്ന റിമി ടോമിയുടെ ഗാനമേളക്ക് ശേഷം ശബ്ദസംവിധാനങ്ങള്‍ അഴിച്ചു മാറ്റുന്നതിന്റെ ഭാഗമായി മുകളില്‍ തൂക്കിയിരിക്കുന്ന ബോക്‌സ് അഴിക്കുമ്പോള്‍ ജിഷ്ണു ഷോക്കേറ്റ് താഴേക്കുവീഴുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടാരക്കര ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണപെടുകയായിരുന്നു. ഭാര്യ: സുനിത, മക്കള്‍: വിഹാര, വിഹാല്‍.