ജ്യോതിശാസ്ത്രവിദ്യാപീഠം സ്ഥാപകനും കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഡീനുമായിരുന്ന ഡോ. എൻ ഗോപാലപ്പണിക്കർ നിര്യാതനായി

Advertisement

തിരുവനന്തപുരം. പേട്ട മൂലയിൽ ബംഗ്ലാവിൽ ഡോ. എൻ. ഗോപാലപ്പണിക്കർ (94) നിര്യാതനായി.
തിരുവനന്തപുരം സംസ്കൃത കോളേജ് ജ്യോതിഷം പ്രൊഫസറും കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റി ഡീനും ആയിരുന്നു. മികച്ച സംസ്കൃത അദ്ധ്യാപകനുള്ള രാഷ്ടപതിയുടെ അവാർഡ് ബഹുമാനപ്പെട്ട മുൻ രാഷ്ട്രപതി പ്രതിഭാപാട്ടിലിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ജ്യോതിഷം ഒരു വിഷയം ആയി പി. ജി. തലത്തിൽ പഠിപ്പിക്കുവാൻ അനുമതി നേടി എടുക്കുവാന്‍ കഴിഞ്ഞു… അഹോരാത്രദശാദ്ധ്യായി അടക്കം വലുതും ചെറുതും ആയി അൻപതിൽ പരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ജ്യോതിശ്ശാസ്ത്രവിദ്യാപീഠം സ്ഥാപകനും ദീർഘകാലം അതിന്റെ പ്രസിഡന്റും ആയിരുന്നു.