മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എസ്.എല്‍. ശ്യാം അന്തരിച്ചു

Advertisement

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്.എല്‍. ശ്യാം (54) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ദീപിക, കേരള കൗമുദി എന്നീ പത്രങ്ങളില്‍ ലേഖകന്‍ ആയിരുന്ന ശ്യാം കലാകൗമുദി തിരുവനന്തപുരം ബ്യൂറോ ചീഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി പദം വഹിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദു (സെക്രട്ടേറിയറ്റ്), മകന്‍: മാധവന്‍. സംസ്‌കാരം വൈകിട്ട് ആറു മണിക്ക് തൈക്കാട് ശാന്തികവാടത്തില്‍.

Advertisement