സരോജിനി ബാലാനന്ദൻ അന്തരിച്ചു

Advertisement

കൊച്ചി.സിപിഐ(എം) മുൻ സംസ്ഥാന കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ നേതാവുമായിരുന്ന സഖാവ് സരോജിനി ബാലാനന്ദൻ അന്തരിച്ചു.86 വയസായിരുന്നു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം വടക്കൻ പറവൂരിലെ മകളുടെ വീട്ടിൽവെച്ചായിരുന്നു അന്ത്യം.സി.പി.എം പിബി അംഗവും എംപിയുമായിരുന്ന ഇ ബാലാനന്ദന്റെ ഭാര്യയാണ്.പറവൂർ ഡോൺ ബോസ്കോ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ കളമശേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.