ദേശാഭിമാനി മുൻ ന്യൂസ്‌ എഡിറ്റർ ആലപ്പുഴ കഞ്ഞിക്കുഴി പുളിച്ചുവട്ടിൽ വീട്ടിൽ പി വി പങ്കജാക്ഷൻ നിര്യാതനായി

Advertisement

ആലപ്പുഴ.ദേശാഭിമാനി മുൻ ന്യൂസ്‌ എഡിറ്റർ ആലപ്പുഴ കഞ്ഞിക്കുഴി വനസ്വർഗം ജങ്‌ഷനിൽ പുളിച്ചുവട്ടിൽ വീട്ടിൽ പി വി പങ്കജാക്ഷൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് (ചൊവ്വാഴ്‌ച) രാത്രി ഒമ്പതിന് വീട്ടുവളപ്പിൽ. 1968ൽ കൊച്ചി എഡിഷൻ ആരംഭിക്കുന്നതിനുമുന്നേ ആലപ്പുഴ, ചേർത്തല ലേഖകനായിരുന്നു. 1975ൽ കൊച്ചിയിൽ സബ്‌ എഡിറ്ററായി. 14 വർഷം തൃശൂരിലും ആറുവർഷം ആലപ്പുഴയിലും ജില്ലാ ലേഖകനായി. 1996ൽ കോട്ടയത്ത്‌ അസിസ്‌റ്റന്റ്‌ എഡിറ്ററും അതിനുശേഷം ന്യൂസ്‌ എഡിറ്ററുമായി. 2004ൽ വിരമിച്ചു.

ഭാര്യ: പരേതയായ ലീല. മക്കൾ: പി ജ്യോതിസ്‌ (ദേശാഭിമാനി, ആലപ്പുഴ), പി ജീവൻ (വില്ലേജ്‌ ഓഫീസ്‌, മാരാരിക്കുളം വടക്ക്‌). സിപിഐ എം തൃശൂർ, മാരാരിക്കുളം ഏരിയ കമ്മിറ്റിയംഗം, കണ്ണർകാട്‌ ലോക്കൽ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ‘പുന്നപ്ര– വയലാർ ചരിത്രം’, സപ്‌തരശ്‌മികൾ എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു.