എഎം ആരിഫ് എംപിയുടെ മാതാവ് സുബൈദ നിര്യാതയായി

Advertisement

ആലപ്പുഴ. ലോക്‌സഭാംഗം എ.എം.ആരിഫിന്റെ മാതാവ് സുബൈദ (84) നിര്യാതയായി. .ഖബറടക്കം നാളെ രാവിലെ 10 ന് ആലപ്പുഴ മസ്താൻ പാളിയില്‍

മന്ത്രിമാരായ പി.പ്രസാദ്, സജി ചെറിയാൻ, അഹമ്മദ് ദേവർകോവിൽ, എം.എൽ.എ.മാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, ദെലീമ, മഞ്ഞളാംകുഴി അലി, കോട്ടയം എം.പി. തോമസ് ചാഴിക്കാടൻ, മുൻ മന്ത്രി ജി സുധാകരൻ, ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിൽ, ജില്ല കളക്ടർ ഹരിത വി കുമാർ, ചലചിത്ര സംവിധായകൻ ഫാസിൽ, സി.പി.ഐ.(എം) ജില്ല സെക്രട്ടറി ആർ നാസർ, സി ബി ചന്ദ്രബാബു, ടി കെ ദേവകുമാർ, കെ പ്രസാദ്, സി കെ സദാശിവൻ, മനു സി പുളിക്കൽ, ആർ ഹരിശങ്കർ, ജി രാജമ്മ, ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് ബാബു പ്രസാദ്, പി.എസ്.സി. അംഗം ജയചന്ദ്രൻ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ മാസ്റ്റർ, പോളിറ്റ് ബ്യൂറോ അംഗങ്ങളായ എ.വിജയരാഘവൻ, എം.എ.ബേബി,സംസ്ഥാന മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ തുടങ്ങിയവർ അനുശോചനം അറിയിച്ചു.

Advertisement