കഥകളി സംഗീതജ്ഞന്‍ ചേർത്തല തങ്കപ്പപണിക്കർ നിര്യാതനായി

Advertisement

ആലപ്പുഴ. കഥകളി സംഗീതജ്ഞന്‍ ചേർത്തല തങ്കപ്പപണിക്കർ (96)പായിപ്രയില്‍ നിര്യാതനായി. ചേര്‍ത്തല വാത്യാട്ടുവീട്ടില്‍ ജനിച്ച തങ്കപ്പപ്പണിക്കര്‍ നാലായിരത്തിലേറെ വേദികളില്‍ കഥകളി സംഗീതമവതരിപ്പിച്ചു. ഏഴരപതിറ്റാണ്ട് കഥകളി സംഗീത രംഗത്ത് നിറഞ്ഞുനിന്നു. സോപാന സംഗീതത്തിലും പ്രാവീണ്യമുണ്ട്. കളിയഛന്‍ പുരസ്‌കാരം, കേരള സംഗീത നാടക പുരസ്‌കാരം ,കലാമണ്ഡലം ഫെലോഷിപ്പ്, ഇന്റര്‍ നാഷണല്‍ കഥകളി സെന്റര്‍ പുരസ്‌കാരം എന്നിവ നേടി. ഭാര്യ .വിലാസിനി കുഞ്ഞമ്മ.