സംഗീതജ്ഞയുമായ ഡോ. ലീല ഓംചേരി നിര്യാതയായി

Advertisement

ന്യൂഡെല്‍ഹി.പ്രശസ്ത നാടകകൃത്ത് ഓംചേരി എൻ എൻ പിള്ളയുടെ ഭാര്യയും സംഗീതജ്ഞയുമായ ഡോ. ലീല ഓംചേരി (97)നിര്യാതയായി.

കർണാടക സംഗീതം, ഹിന്ദുസ്‌ഥാനി സംഗീതം, സോപാനസംഗീതം, നാടൻ പാട്ടുകൾ, നൃത്തം എന്നിവയിൽ പ്രാവീണ്യമുള്ള കലാകാരിയായിരുന്നു ലീല. ഡൽഹി സർവകലാശാലയിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2009ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.