തിരുവനന്തപുരം: നടി ആര്‍ സുബ്ബലക്ഷ്മി അന്തരിച്ചു. എണ്‍പത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമ ഏറ്റവും ജനപ്രീതിയുള്ള മുത്തശ്ശി ആയിട്ടാണ് സുബ്വലക്ഷ്മിയെ പ്രേക്ഷകര്‍ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളില്‍ മുത്തശ്ശി വേഷങ്ങളില്‍ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയല്‍ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി നര്‍ത്തകിയും സംഗീതജ്ഞയുമാണ്.
നന്ദനം ആയിരുന്നു ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാന്‍ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്