ശ്രീചിത്തിര തിരുനാൾ ആശുപത്രി ന്യൂറോളജി വിഭാഗം മുൻ മേധാവി ഡോ സഞ്ജീവ് തോമസ് നിര്യാതനായി

Advertisement

തിരുവനന്തപുരം.ശ്രീചിത്തിര തിരുനാൾ ആശുപത്രി ന്യൂറോളജി വിഭാഗം മുൻ മേധാവി ഡോ. സഞ്ജീവ് തോമസ് (67) നിര്യാതനായി.അപസ്മാര ചികിത്സാ ഗവേഷണ രംഗത്ത് രാജ്യത്തെ മികച്ച വിദഗ്ധരിൽ ഒരാളായിരുന്നു.സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോ സയൻസസ് ഡയറക്ടറായിരുന്നു.സംസ്കാരം ചൊവ്വാഴ്ച 2.30 ന് തിരുവനന്തപുരം ട്രിനിറ്റി മാർത്തോമ്മ പള്ളിയിൽ