ലളിതാംബിക അന്തർജനത്തിൻ്റെ സഹോദരൻ ഡി. സുകുമാരൻ പോറ്റി  അന്തരിച്ചു

Advertisement

കൊട്ടാരക്കര: ലളിതാംബിക അന്തർജനത്തിൻ്റെ ഇളയ സഹോദരൻ കൊട്ടാരക്കര കോട്ട വട്ടം ചിത്രാജ്ഞലിയിൽ (തെങ്കുന്നത്ത് മഠം) ഡി സുകുമാരൻ പോറ്റി (95) അന്തരിച്ചു.കോഴിക്കോട് മാവൂർ ഗ്വാളിയർ റയോൺസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ്. ഭാര്യ: ലീല അന്തർജനം. മക്കൾ: പ്രദീപ് എസ് (റിട്ട: ജനറൽ മനേജർ, ഐ ഒ സി), അനിൽ എസ് (റിട്ട: ചീഫ് മാനേജർ എസ് ബി ഐ), മനോജ് എസ് (റിട്ട:ബ്രാഞ്ച് മാനേജർ, എസ് ബി ഐ ലൈഫ്), ചിത്ര എസ്.മരുമക്കൾ: ഡോ: സുഷമ (പാലക്കാട്), ശ്രീദേവി (റിട്ട: അഗ്രികൾച്ചർ ഓഫീസർ), പരേതയായ ജയശ്രീ, ഡോ: സജീവ്.

Advertisement