ഉടൻ റിലീസാകുന്ന ‘ഒരു സർക്കാർ ഉല്‍പ്പന്നം’ സിനിമയുടെ രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു

Advertisement

പത്തനംതിട്ട: ‘ഒരു സർക്കാർ ഉല്‍പ്പന്നം’ സിനിമയുടെ രചയിതാവ് നിസാം റാവുത്തർ അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയില്‍ രാവിലെ ആയിരുന്നു അന്ത്യം.എഴുത്തുകാരനും തിരക്കഥാകൃത്തുമായ നിസാം റാവുത്തർ പത്തനംതിട്ട കടമനിട്ടയിലെ വാടകവീട്ടിൽ ആയിരുന്നു  .കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു 49 കാരനായ നിസാം . അടുത്തദിവസം റിലീസ് ആകാൻ ഇരിക്കുന്ന ഒരു സർക്കാർ ഉൽപ്പന്നം എന്ന സിനിമയുടെ തിരക്കഥാകൃത്താണ് . ഇതുകൂടാതെ റേഡിയോ, സക്കറിയയുടെ ഗർഭിണികൾ , ബോംബെ മിഠായി തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട് .കാസർകോട്ട് എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഡോക്യുമെൻററി നിർമ്മിച്ചും ശ്രദ്ധേയനായിരുന്നു .നിരവധി നോവലുകളും നിസാമിന്റേത് ആയിട്ടുണ്ട്.ഷഫീന യാണ് ഭാര്യ .മകൻ റസൂൽ റാവുത്തർ ,ആദിക്കാട്ടുകുളങ്ങര സ്വദേശിയും റിട്ടയേർഡ് സെയിൽസ് ടാക്സ് ഉദ്യോഗസ്ഥനുമായ മീരാ സാഹിബാണ് പിതാവ്’ .ഐഎൻഎൽ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് നിസാർ റാവുത്തർ ജേഷ്ഠ സഹോദരനാണ്