ദലിത് ബന്ധു എൻ കെ ജോസിന്റെ സംസ്കാരം 11ന്

Advertisement

അന്തരിച്ച ചരിത്രകാരൻ ദലിത് ബന്ധു എൻ കെ ജോസിന്റെ സംസ്കാരം പതിനൊന്നാം തിയതി മൂന്ന് മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്നലെ വൈകിട്ടോടെ വീട്ടിൽ വെച്ച് വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അദ്യം 140ൽ അധികം പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വൈക്കം സത്യാഗ്രഹം പുന്നപ്രവയലാർ സമരം ക്ഷേത്ര പ്രവേശന വിളംബരം തുടങ്ങിയ ചരിത്ര സംഭവങ്ങളുടെ ദളിത്പക്ഷം പുസ്തകങ്ങളിലൂടെ അദേഹം അവതരിപ്പിച്ചിട്ടുണ്ട്.ദലിത് പഠനങ്ങൾക്കും ചരിത്ര രചനകൾക്കും നല്കിയ സംഭാവനകൾ മാനിച്ചാണ് 1990ൽ ദലിത് സംഘടനകളാണ് അദ്ദേഹത്തിന് ദലിത് ബന്ധു എന്ന പേര് നല്കിയത്.