ശാസ്താംകോട്ട. പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രാമകര്‍ഷക ഫെര്‍ട്ടിലൈസര്‍ കമ്പനി മാനേജിംങ് പാര്‍ട്ണറുമായ മനക്കര, കന്നിമേലഴികത്ത് ദ്വാരകയില്‍ ജി വിക്രമന്‍നായര്‍(62) നിര്യാതനായി.ആരോഗ്യപരമായ പ്രശ്നങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പുലര്‍ച്ചെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് നാലിന് വീട്ടുവളപ്പില്‍. തടാകസംരക്ഷണ സമിതി ആക്ഷന്‍ കൗണ്‍സില്‍ വൈസ് ചെയര്മാന്, ബയോ ഫെര്‍ട്ടിലൈസേഴ്സ് അസോസിസിയേഷന് സെക്രട്ടറി, ലയണ്‍സ്ക്ളബ് പ്രസിഡന്റ്,കൊല്ലം ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പരിസ്ഥിതി ദോഷകരമല്ലാത്ത ജീവാണുവളങ്ങളുടെ ഉല്പാദനം, പ്രചരണം എന്നീ രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ നടത്തി. ശാസ്ത്രീയമായ കൃഷി സംബന്ധിച്ച നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
ഭാര്യ. റിട്ട. അധ്യാപിക മഞ്ജു രാമചന്ദ്രന്. മക്കള്‍. അച്യുത് വിനായക്(സിനിമാ സംവിധായകന്), ആദിത്യ ഗോപാല്‍(വിദ്യാര്‍ഥി). മരുമകള്‍. കല്യാണി