സിപിഐ മുൻ മണ്ഡലം സെക്രട്ടറി വി സദാനന്ദൻ അന്തരിച്ചു

Advertisement

കരുനാഗപ്പള്ളി:-  പടനായർകുളങ്ങര വടക്ക് പത്മാലയം വീട്ടിൽ വി സദാനന്ദൻ (80) മരണപ്പെട്ടു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് സീനിയർ സൂപ്രണ്ട് ആയി സേവനം അനുഷ്ഠിച്ചിരുന്നു. സിപിഐ മുൻ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി, ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന കമ്മിറ്റി അംഗം, സീനിയർ സിറ്റിസൺ സംസ്ഥാന കമ്മിറ്റി അംഗം, കരുനാഗപ്പള്ളി അർബൻ സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം എന്നീ ചുമതലകളിൽ പ്രവർത്തിച്ചിരുന്നു. പരേതയായ പത്മാവതിയാണ് ഭാര്യ. ഗോപകുമാർ, അനൂജ, അനൂഷ എന്നിവരാണ് മക്കൾ. ദീപ, സൂര്യകുമാർ എന്നിവരാണ് മരുമക്കൾ. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (23.03.2024) ഉച്ചയോടെയാണ് മരണം സംഭവിച്ചത്. സംസ്ക്കാര ചടങ്ങുകൾ ഞായർ (24.03.2024) രാവിലെ 10 മണിക്ക് സ്വവസതിയിൽ നടക്കും.