ഒ വി നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

Advertisement

കണ്ണൂർ. മുതിർന്ന സിപിഐ എം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ ഒ വി നാരായണൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ദീർഘകാലം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. കർഷകത്തൊഴിലാളികളെയും കൃഷിക്കാരെയും സംഘടിപ്പിച്ച് നേതൃനിരയിലെത്തി. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിലും ദീർഘകാലം പ്രവർത്തിച്ചു. വിനയാന്വിതമായ പെരുമാറ്റത്തിലൂടെ ഏവരുടെയും സ്നേഹാദരം ഏറ്റുവാങ്ങിയ പൊതുപ്രവർത്തകനായിരുന്നു ഒ വി നാരായണൻ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.