കിഴക്കേ കല്ലടയിൽ തൊഴിലുറപ്പ് പദ്ധതി സ്ത്രീതൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

Advertisement

കുണ്ടറ. കിഴക്കേ കല്ലടയിൽ തൊഴിലുറപ്പ് പദ്ധതി സ്ത്രീ തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ കല്ലട ഉപ്പൂട് ഉള്ളൂർ വടക്കതിൽ പരേതനായ സദാനന്ദൻ പിള്ളയുടെ ഭാര്യ വിജയമ്മ(63) യാണ് മരിച്ചത്. വർഷങ്ങളായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഉപ്പൂട് വാർഡിലെ ജോലിസ്ഥലത്ത് മറ്റുള്ളവരോടൊപ്പം ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വിജയമ്മകുഴഞ്ഞുവീണ് മരിച്ചത് . മക്കൾ വി ബിന്ദു, വി സന്ധ്യ, പരേതയായ വി സിന്ധു. മരുമക്കൾ പരേതനായ വിജയൻ, അജയൻ