മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

Advertisement

തിരുവനന്തപുരം . മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു. ഇന്ന് രാവിലെ 11:30 ഓടെ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രസ് ക്ലബ്ബ് ഐ ജെ ടി ഡയറക്ടർ ആയിരുന്നു. മാധ്യമപ്രവർത്തന മികവിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റായിരുന്നു. മലയാള മനോരമയിൽ 38 വർഷം പത്രപ്രവർത്തകനായിരുന്ന സിബി കാട്ടാമ്പള്ളി 2020 ലാണ് വിരമിച്ചത്. റിപ്പോർട്ടിംഗിലും ഡസ്കിലും പ്രാഗൽഭ്യം തെളിയിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിൽ കോളിളക്കം ഉണ്ടാക്കിയ നിരവധി വാർത്തകൾ പുറത്തെത്തിച്ചിട്ടുണ്ട്.