ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം എസ് വല്യത്താൻ  അന്തരിച്ചു

Advertisement

ബംഗളുരു.ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു
മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. പത്മവിഭൂഷനും പത്മശ്രീയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. മണിപ്പാൽ വാഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസിലർ
അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ച പ്രതിഭയാണ്. സംസ്കാരം ഇന്ന് മണിപ്പാലിൽ

മാര്‍ത്താണ്ഡവര്‍മ്മയുടെയും ജാനകീവര്‍മ്മയുടെയും മകനായി മാവേലിക്കരയിലാണ് ജനനം.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് എംബിബിഎസ് നേടിയത്. എംഎസ് പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ . എഫ്ആർസിഎസ് കൂടി എടുത്തശേഷം തിരികെ ഇന്ത്യയിലേക്ക് മടങ്ങി.

ചണ്ഡിഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) ജോലി ചെയ്തു.ജോലി കിട്ടിയപ്പോൾ പഠനം ഉപേക്ഷിച്ചില്ല. ഹൃദയ ശസ്ത്രക്രിയയെക്കുറിച്ച് ഉന്നതപഠനത്തിനായി ജോൺ ഹോപ്കിൻസ് അടക്കം ഉന്നത വിദേശ സർവകലാശാലകളിലേക്ക് അദ്ദേഹം തിരികെപ്പോയി.

ആയുർവേദത്തെ ജനകീയമാക്കാനും പ്രഫഷനലുകളെ ബോധവൽക്കരിക്കാനും ഡോക്ടർ വലിയത്താന്റെ പ്രവർത്തനങ്ങൾ നിസ്തുലം .ആയുർവേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുപോകാവുന്ന പല നിർദേശങ്ങളും അദ്ദേഹം മുന്നോട്ടുവച്ചു.

വൈദ്യശാസ്ത്രത്തിന്റെ മാത്രമല്ല, ഇന്ത്യയിലെ എല്ലാ ജീവശാസ്ത്ര മേഖലകളുടെയും അമ്മയാണ് ആയുർവേദം എന്ന് ഡോക്ടർ വലിയത്താൻ നിലപാട് സ്വീകരിച്ചു.

1974ല്‍ സ്ഥാപിച്ച ശ്രീ ചിത്തര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും ശ്രീചിത്രാ ഹൃദവാല്‍വിന്‍റെയും പിന്നില്‍ പ്രവര്‍ത്തിച്ചത് വലിയത്താന്‍റെ കരങ്ങളാണ്.

Advertisement