മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭാ ഗുരുരത്നം ഫാ. ഡോ. റ്റി ജെ ജോഷ്വ നിര്യാതനായി

Advertisement

കോട്ടയം.മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭാ ഗുരുരത്നം ഫാ. ഡോ. റ്റി. ജെ. ജോഷ്വ നിര്യാതനായി. മലയാള മനോരമയില്‍ ദീര്‍ഘകാലം ഇന്നത്തെ ചിന്താവിഷയം എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു

കുറിച്ചി മന്ദിരം കവലയ്ക്ക് സമീപമുള്ള സ്വവസതിയിൽ വൈകുന്നേരം അഞ്ചര മണിയോടുകൂടിയാണ് മരണം സംഭവിച്ചത്. 96 വയസ്സായിരുന്നു. മന്ദിരം ആശുപത്രി മോർച്ചറിയിലാണ് ഭൗതീക ശരീരം സൂക്ഷിച്ചിരിക്കുന്നത്. സംസ്ക്കാരം പിന്നീട്. എല്ലാ ദേവാലയങ്ങളിലും നാളെ വി. കുർബ്ബാന മദ്ധ്യേ അച്ചനെ ഓർത്ത് പ്രത്യേകം ധൂപപ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അറിയിച്ചു