ആർ ജെ ലാവണ്യ അന്തരിച്ചു

Advertisement

കുവൈറ്റിലെ ആദ്യ മലയാളം റേഡിയോക്ക് ശബ്ദം പകര്‍ന്ന ആർ ജെ ലാവണ്യ (41)വിട വാങ്ങി. അർബുദ ചികിൽസയിലായിരുന്നു.

ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 AM ൽ സീനിയർ റേഡിയോ ജോക്കി ആയിരുന്നു രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ ) 
പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു പ്രവർത്തിക്കുന്നു.
ക്ലബ്ബ് എഫ് എം,  റെഡ് എഫ് എം,  യു എഫ് എം , റേഡിയോ രസം എന്നിവിടങ്ങളിൽ ജോലി ചെയ്തു. സംഗീത കലാകാരനായ അജിത് പ്രസാദാണ് ഭർത്താവ്’ ‘
അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല .
വസുന്ധര വിഹായസ് എന്നിവർ മക്കളാണ്.
തമലം മരിയൻ അപാർട്ട്മെൻ്റി ൽ  പൊതുദർശനത്തിനു ശേഷം
തൈക്കാട്  ശാന്തികവാടത്തിൽ നാളെ സംസ്കാരം.

Advertisement