സിപിഐ നേതാവ് കെ പ്രദീപിന്‍റെ സംസ്കാരം ഇന്ന്

Advertisement

കരുനാഗപ്പള്ളി:- മരുതൂർകുളങ്ങര തെക്ക് കൃഷ്ണ ഭവനത്തിൽ കെ പ്രദീപ് (57) നിര്യാതനായി. രാവിലെ പ്രഭാത സവാരിക്കിടയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഇന്ന് 11ന്. സിപിഐ കരുനാഗപ്പള്ളി വെസ്റ്റ്‌ ലോക്കൽ കമ്മിറ്റി അസി:സെക്രട്ടറി, കിസാൻസഭ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുകയായിരുന്നു. ഭാര്യ ലേഖ കുമാരി, മക്കൾ അഭിജിത്, അഖിൽ കൃഷ്ണൻ