ലാൽ വർഗ്ഗീസ് കൽപകവാടിഅന്തരിച്ചു

Advertisement

ആലപ്പുഴ.കിസാൻ കോൺഗ്രസ് ദേശീയ വൈസ്പ്രസിഡൻ്റ് ലാൽ വർഗ്ഗീസ് കൽപകവാടി
അന്തരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് വർഗ്ഗീസ് വൈദ്യൻ്റെ മകനാണ്. ഇന്നലെ രാത്രി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിൽ കഴിയുമ്പോഴാണ് അന്ത്യം.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൃദയംസംബദ്ധമായ അസുഖം മൂലം ലാൽ വർഗീസ് കൽപകവാടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകിട്ടോടെ രോഗം മൂർച്ഛിച്ചു.

ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് ടി കെ വർഗീസ് വൈദ്യന്റെ മകനാണ്.
പിതാവിൻ്റെ രാഷ്ട്രീയത്തിൽ നിന്നും വ്യത്യസ്ഥമായി കോൺഗ്രസിന്റെ സംഘടനാ രീതി തിരഞ്ഞെടുക്കുകയായിരുന്നു ലാൽ വർഗീസ് കൽപ്പകവാടി.
ഇന്ദിരാഗാസിയോടും കെ. കരുണാകരനോടുമുള്ള ആരാധനയും ബന്ധവും ലാൽ വർഗ്ഗീസ്കൽ പകവാടിയെ ഒരു കറകളഞ്ഞ കോൺഗ്രസ്കാരനാക്കി മാറ്റുകയായിരുന്നു.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ കെഎസ്‌യു പ്രവർത്തകനായി. കെ എസ് യു യൂണിറ്റ് പ്രസിഡണ്ടായി.
1980-ൽ കോൺഗ്രസിൻ്റെ കർഷക സംഘടനയായ കർഷക കോൺഗ്രസിൻ്റെ സംസ്ഥാനട്രഷറർ ആയി. കർഷകരോടും കാർഷിക വൃത്തിയോടും ഉള്ള അമിതതാൽപ്പര്യത്താൽ പാർട്ടിയുടെമറ്റ് തലങ്ങളിലേക്ക് കടക്കാൻ തുനിയാതെ കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി ഉറച്ചുനിന്നു പ്രവർത്തിച്ചു. സംഘടനയുടെ സംസ്ഥാനജനറൽ സെക്രട്ടiറി, വൈസ് പ്രസിഡൻ്റ് നീണ്ട 17 വർഷം കർഷക കോൺഗ്രസ് സംസ്ഥാനപ്രസിഡൻ്റ് എന്ന നിലയിൽ കർഷകർക്കു വേണ്ടി പോരാട്ടം നടത്തി. ദേശീയതലത്തിൽ കോൺഗ്രസിൻ്റെ കർഷക സംഘടന രൂപികരിക്കുന്നതിനായി അദ്ദേഹത്തെ 2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ- ഓഡിനേറ്റർ ആയി എ.ഐ സി സി നിയമിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായി 5 വർഷം പ്രവർത്തിച്ചു. തിരക്കഥാകൃത്ത് ചെറിയാൻ കൽപ്പകവാടി സഹോദരനാണ്.

ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആലപ്പുഴയിലെ കുടുംബവീട്ടിൽ മൃതദേഹം എത്തിക്കും. പൊതുദർശനത്തിനുശേഷം വൈകീട്ട് 4:30 യോടെ ആലപ്പുഴയിൽ തന്നെയാണ് ശവസംസ്കാര ശുശ്രൂഷകൾ.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here