തോമസ് കൊല്ലേഴം നിര്യാതനായി

Advertisement

കിഴക്കേകല്ലട. ശാസ്താംകോട്ട കൊല്ലേഴം കോളജ് സ്ഥാപകനും അധ്യാപകനുമായിരുന്ന തോമസ് കൊല്ലേഴം(100) കിഴക്കേകല്ലട രണ്ടുറോഡ് കൊല്ലേഴത്ത് വീട്ടില്‍ നിര്യാതനായി.
സംസ്‌കാരം നാളെ രാവിലെ 10.30ന് രണ്ടുറോഡ് ക്രിസ്തുരാജ പള്ളിയില്‍. സമാന്തര വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന തോമസിന് ആയിരക്കണക്കിന് ശിഷ്യസമ്പത്തുണ്ട്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്നു. 1963മുതല്‍ ശാസ്താംകോട്ട പഞ്ചായത്ത് അംഗമായിരുന്നു. ഇംഗ്‌ളീഷ് വ്യാകരണ സംബന്ധിയായ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.