ശാസ്താംകോട്ട . രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ജീവനക്കാരനും ഡ്രൈവറുമായിരുന്ന ഇഞ്ചക്കാട് കക്കാക്കുന്ന് അരുൺ ഭവനത്തിൽ അരവിന്ദാക്ഷൻപിള്ള (65) പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് നിര്യാതനായി .കെ. എസ്. ആർ. ടി. സി. ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിമുതൽ 2.30 വരെ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിൽ പൊതുദർശമുണ്ടാകും. തുടർന്ന് സന്ധ്യയോടെ സംസ്കാരചടങ്ങുകൾ ഇഞ്ചക്കാട്ടെ സ്വവസതിയിൽ നടക്കും.
ഭാര്യ : ശ്രീദേവി
മക്കൾ :അരുൺകുമാർ, അശ്വതി
മരുമക്കൾ :ജയകൃഷ്ണൻ, പാർവ്വതി