കോട്ടയം. ദളിത് ചിന്തകനും എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ കെ കൊച്ച് അന്തരിച്ചു. 76 വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. 2021ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്കാരത്തിന് അർഹനായി. ‘ദളിതൻ’ എന്ന ആത്മകഥ ഏറെ ചർച്ചകൾക്ക് വിധേയമായിരുന്നു. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപാഠം, ഇടതുപക്ഷമില്ലാത്ത കാലം എന്നിവ പ്രധാനപ്പെട്ട കൃതികളാണ്. സംസ്കാരം പിന്നീട് നടക്കും.