ചെന്നൈ: മലയാളരാജ്യം ദിനപത്രം മുൻ പത്രാധിപർ കൊല്ലം ഉണിച്ചക്കം വീട്ടിൽ മാധവൻ നായർ (90) ചെന്നൈയിൽ അന്തരിച്ചു. രാമപുരം മൈക്കിൾ ഗാർഡൻ ബി 5 ൽ ആയിരുന്നു താമസം. സംസ്കാരം നടത്തി. അസുരവിത്ത് സിനിമയുടെ സഹ നിർമാതാവാണ്. ദീർഘകാലമായി ചെന്നൈയിൽ ആയിരുന്നു താമസം ഭാര്യ: പൊന്നാനി വെളിയം കോട് പാറക്കുളങ്ങര പാർവതി ( മുൻ എംഎൽ പി .ടി. മോഹന കൃഷ്ണൻ്റെ സഹോദരി) എ . മക്കൾ: പ്രമോദ്, പരേതനായ മനോജ് മരുമക്കൾ: കോകില , മാധുരി.