കോമണ്‍വെല്‍ത്ത് ഗെയിംസ്;ലോണ്‍ ബോള്‍ പോരാട്ടത്തില്‍ മെഡലുറപ്പിച്ച് ടീം ഇന്ത്യ

Advertisement

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ് ടീം ഇന്ത്യ. വനിതകളുടെ ലോണ്‍ ബോള്‍ പോരാട്ടത്തില്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ കടന്ന് മെഡലുറപ്പിച്ചു.
സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 16-13 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ വനിതകള്‍ ജയിച്ചു കയറിയത്.
ഇന്ത്യക്കായി ലൗലി, പിങ്കി, നയന്‍മോനി, രൂപ ടിര്‍കെ എന്നിവരാണ് പോരിനിറങ്ങിയത്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. സ്വര്‍ണം, വെള്ളിയില്‍ ഒന്നുറപ്പിച്ചാണ് നാളെ ഇന്ത്യ ഫൈനലിന് ഇറങ്ങുന്നത്.