കോമൺവെൽത്ത് ഗെയിംസ്; വനിതാ ബോക്‌സിംഗിൽ ഇന്ത്യക്ക് സ്വർണം

Advertisement

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഒരു സ്വർണം കൂുടി. വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗിൽ നീതു ഗൻഗാസ് ആണ് സ്വർണം നേടിയത്.

ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡിനെയാണ് നീതു കീഴടക്കിയത്.

സൂപ്പർ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ നീതു ഉൾപ്പെട്ടത്. ഇതോടെ ഇക്കൊല്ലം കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ആകെ സ്വർണ വേട്ട 14 ആയി.