തിരുവനന്തപുരം: ചെന്നൈയിൽ ജനിച്ച തികച്ചും സാധാരണ ജീവിത സാഹചര്യത്തിൽ വളർന്ന ഒരു 17കാരൻ പയ്യൻ ആധുനിക ചെസ്സ് ലോകത്തെ കിരീടം വയ്ക്കാത്ത രാജാവിനെ തുടർച്ചയായി മൂന്ന് തവണ തോൽപ്പിക്കുമ്പോൾ അത് ആഘോഷിക്കുന്നത് സ്വാഭാവികം.പക്ഷേ മാഗ്നസ് കാൾസൻ എന്ന നോർവേക്കാരൻ സമകാലീന ചെസ്സിൽ കൈവരിച്ച നേട്ടങ്ങൾ മുഴുവൻ പരിഹസിക്കപ്പെടുന്നത് തികച്ചും ബാലിശം എന്നേ പറയാനുള്ളൂ.
ചെസിൽ ക്ലാസിക്കൽ ശൈലിയിലെ സുൽത്താനാണ് നോർവേ താരം മാഗ്‌നസ് കാൾസൺ. അഞ്ച് തവണ വേൾഡ് ചാമ്പ്യനും മൂന്ന് തവണ വേൾഡ് റാപ്പിഡും അഞ്ച് തവണ വേൾഡ് ബ്ലിറ്റ്‌സ് ചാമ്പ്യനുമാണ് കാൾസൺ. എന്നാൽ കാൾസണെ ഇന്ത്യൻ താരം രമേശ് പ്രഗ്‌നാനന്ദ മൂന്ന് തവണ പരാജയപ്പെട്ടുത്തിയിരുന്നു. എന്നാൽ 17കാരനായ പ്രഗ്‌നാന്ദ മാത്രമല്ല നോർവേ താരത്തെ റാപ്പിഡിൽ പരാജയപ്പെടുത്തിയിട്ടുളള ഇന്ത്യൻ താരങ്ങൾ. എന്നാൽ വിശ്വനാഥൻ ആനന്ദ് ഒഴികെ മറ്റൊരു ഇന്ത്യൻ താരവും കാൾസണെ ക്ലാസിക് ശൈലിയിൽ പരാജയപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പരിചയപ്പെടാം ഇന്ത്യയുടെ ബുദ്ധി രാക്ഷസന്മാരെ.
1996 പത്ത് വയസ്സിൽ താഴെയുളളവരുടെ വേൾഡ് ചാമ്പ്യൻഷിപ്പിലാണ് ഇന്ത്യൻ താരം തന്റെ മികവ് പുറത്തെടുത്തത്. സെന്റ് ലൂയിസ് റാപ്പിഡ് ആൻഡ ബ്ലിറ്റ്‌സ് ഓൺലൈൻ ചെസ് ഈവന്റിലാണ് പെന്റാല കാൾസണെ പരാജയപ്പെടുത്തിയത്. മികച്ച ചെസ് താരമെന്ന നിലയിലേക്ക് ഉയർന്ന കാൾസണെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ആ തോൽവി. ഇന്ത്യൻ താരത്തിന്റെ കരിയറിലെ പൊൻ തൂവലായിരുന്നു ആ വിജയം. വിശ്വനാഥൻ ആനന്ദ് 2007 മുതലാണ് പ്രസിദ്ധമായ കാൾസൺ-ആനന്ദ് യുദ്ധത്തിന് തുടക്കം. അതേ വർഷം തന്നെ നടന്ന മൊറേലിയ ലിനറെസ് ചെസ് ചാമ്പ്യൻഷിപ്പിലാണ് ആനന്ദ് കാൾസണെ പരാജയപ്പെടുത്തിയത്. 2008ൽ ഗ്രെൻകെലീസിംങ്ങിൽ നടന്ന ഫൈനൽ മത്സരത്തിലും ഇന്ത്യൻ താരം വിജയം നേടി. 2017ൽ റിയാദിൽ നടന്ന വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിലും ജയം സ്വന്തമാക്കി.
2022 നോർവേ ക്ലാസിക്ക് ചെസ് ടൂർണമെന്റിൽ അഞ്ചാം റൗണ്ടിൽ കാൾസണെ പരാജയപ്പെടുത്തിയിരുന്നു നിഹൽ സരിൻ എന്ന 18കാരനായ മലയാളി താരം നിഹൽ സരിൻ കരിയറിൽ രണ്ട് തവണ കാൾസണെ തോൽപ്പിച്ചിട്ടുണ്ട്. 2020 മെയിൽ നടന്ന അനൗദ്യോഗികമായ ഓൺലൈൻ ബ്ലിറ്റ്‌സ് മത്സരത്തിലായിരുന്നു ആദ്യ വിജയം. 2021 ഏപ്രിലിൽ നടന്ന ബ്ലിറ്റ്‌സ് മത്സരത്തിലായിരുന്നു രണ്ടാമത്തെ വിജയം.
പ്രഗ്യാനന്ദ കാൾസണെ അവസാന റൗണ്ടിൽ തോൾപ്പിച്ചെങ്കിലും ഇപ്പോൾ നടന്ന FTX ക്രിപ്ടോ കപ്പിൽ ജേതാവായത് കാൾസൻ തന്നെയാണ്.
2010ൽ, 19 വയസ്സുള്ളപ്പോൾ FIDE റാങ്കിംഗിൽ ആദ്യമായി ഒന്നാം സ്ഥാനത്തെത്തിയ കാൾസൻ 2011ജൂലൈ ഒന്നിന് ശേഷം ഒന്നാം റാങ്ക് മറ്റൊരാൾക്കും വിട്ടു കൊടുത്തിട്ടില്ല.
FIDE റേറ്റിങ്ങിൽ എക്കാലത്തെയും ഉയർന്ന സ്കോർ കാൾസൻ നേടിയ 2882 ആണ്. എലൈറ്റ് ലെവൽ ക്ലാസിക്കൽ ചെസ്സ് ഗെയിമുകളിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ജയം നേടിയ വ്യക്തി (125)
2013 മുതൽ എതിരാളികളില്ലാത്ത ലോക ചാമ്പ്യനായി മാറി.
പറഞ്ഞുവന്നത് പരിമിത സാഹചര്യങ്ങളിൽ നിന്ന് ഉയർന്ന് വരുന്ന ഒരു യുവതാരത്തിൻ്റെ വിജയം ആഘോഷിക്കേണ്ടത് തന്നെ. പക്ഷേ ഒരു കായിക ഇനത്തിൽ എപ്പോഴും മികച്ച വിജയി ആയ ഒരാളെ പരിഹസിച്ച് മതിമറക്കാൻ മാത്രം ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല-