ബൈച്ചൂങ് ബൂട്ടിയയെ തോല്‍പ്പിച്ച്എഐഎഫ്എഫ് പ്രസിഡന്റായി കല്യാണ്‍ ചൗബേ

Advertisement

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രസിഡന്റായി മുന്‍ ഇന്ത്യന്‍ താരം കല്യാണ്‍ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഫുട്ബോള്‍ താരങ്ങളായ കല്യാണ്‍ ചൗബേയും ബൈച്ചൂങ് ബൂട്ടിയയും തമ്മിലായിരുന്നു പ്രധാന മത്സരം. ബിജെപി നേതാവ് കൂടിയായ ചൗബേ ഫെഡറേഷന്‍ തലവനാകുമെന്ന് നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാനിന്റെയും ഗോള്‍ കീപ്പറായിരുന്നു കല്യാണ്‍ ചൗബേ.
ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ചരിത്രത്തിലാദ്യമായാണ് ഒരു കായികതാരം പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 33 വോട്ടുകളാണ് ചൗബേ നേടിയത്. ജനറല്‍ സെക്രട്ടറി, ട്രഷര്‍ സ്ഥാനങ്ങളിലേക്കടക്കം ബിജെപിയുടെ പിന്തുണയോടെ മത്സരിച്ച ഔദ്യോഗിക പാനലാണ് വിജയിച്ചത്. ഫെഡറേഷന് മുകളിലുള്ള ഫിഫ ബാന്‍ നേരത്തെ മാറിയിരുന്നു. കേരള ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി.അനില്‍കുമാര്‍ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മുന്‍താരങ്ങളുടെ പ്രതിനിധിയായി ഇതിഹാസ താരം ഐ.എം.വിജയനും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Advertisement