കെന്നിങ്ടണ്‍: ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തെ തുടര്‍ന്ന് ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഉപേക്ഷിച്ചു. മഴയെ തുടര്‍ന്ന് ഓവല്‍ ടെസ്റ്റിന്റെ ആദ്യ ദിനം നഷ്ടമായിരുന്നു. രാജ്ഞിയോടുള്ള ആദരസൂചകമായിട്ടാണ് ഇംഗ്ലണ്ട്-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്റെ രണ്ടാം ദിനം ഉപേക്ഷിക്കുന്നതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്.
മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ 1-1ന് സമനിലയില്‍ നില്‍ക്കുകയാണ് ഇരു ടീമും. ഓവലില്‍ ജയം നേടുന്ന ടീമാവും പരമ്പര പിടിക്കുക. എന്നാല്‍ ആദ്യ രണ്ട് ദിനവും നഷ്ടപ്പെട്ടതിനാല്‍ ടെസ്റ്റ് സമനിലയിലേക്ക് വീഴാനുള്ള സാധ്യത കൂടുതലാണ്. ഓവലില്‍ ആദ്യ ദിനം ടോസ് നേടിയ ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയച്ചിരുന്നു.