ഏഷ്യാ കപ്പ് നേടിയ ശ്രീലങ്കന്‍ ടീമിന് ഉജ്വല സ്വീകരണം

Advertisement

കൊളംബോ: ഏഷ്യാ കപ്പ് കിരീടവുമായി തിരിച്ചെത്തിയ ശ്രീലങ്കന്‍ ടീമിന് ഉജ്വല സ്വീകരണം ഒരുക്കി ആരാധകര്‍. ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് കിരീടം ചൂടിയ സംഘം ചൊവ്വാഴ്ച രാവിലെയോടെയാണ് കൊളംബോയില്‍ വിമാനം ഇറങ്ങിയത്.


വിമാനത്താവളത്തില്‍ തന്നെ കളിക്കാരെ സ്വീകരിക്കാന്‍ ആരാധകര്‍ നിറഞ്ഞെത്തി. പിന്നാലെ ഏഷ്യാ കപ്പ് ട്രോഫിയുമായി തുറന്ന ഡബിള്‍ ഡക്കര്‍ ബസില്‍ ലങ്കന്‍ കളിക്കാരുടെ പരേഡ്. ഏഷ്യാ കപ്പ് ജയത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ റോഡുകളില്‍ ആരാധകരും നിറഞ്ഞു.