സായ്​ താരത്തിന്‍റെ കുളിമുറി ദൃശ്യങ്ങൾ പകർത്തി, സഹ താരത്തിനെതിരെ കേസ്​

Advertisement

ബം​ഗ​ളൂ​രു: കു​ളി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യെ​ന്ന​ വ​നി​താ താ​ര​ത്തി​ന്‍റെ പ​രാ​തി​യി​ൽ സ​ഹ വ​നി​താ​താ​ര​ത്തി​നെ​തി​രെ പൊ​ലീ​സ്​ കേ​സെ​ടു​ത്തു. പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള തൈ​ക്വാ​ൻ​ഡോ താ​രം ന​ൽ​കി​യ പ​രാ​തി​യി​ൽ​ വോ​ളി​ബാ​ൾ താ​ര​ത്തി​നെ​തി​രെ ജ്ഞാ​ന​ഭാ​ര​തി പൊ​ലീ​സാ​ണ്​ കേ​സെ​ടു​ത്ത​ത്.

ബം​ഗ​ളൂ​രു​വി​ലെ സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ (സാ​യ്)​ വ​നി​താ ഹോ​സ്റ്റ​ലി​ൽ മാ​ർ​ച്ച്​ 28ന്​ ​രാ​ത്രി പ​ത്തി​നാ​ണ്​​ സം​ഭ​വം. പ​രി​ശീ​ല​ന​ശേ​ഷം കു​ളി​ക്കു​മ്പോ​ൾ തൊ​ട്ട​പ്പു​റ​ത്തെ ശു​ചി​മു​റി​യി​ൽ നി​ന്ന്​ മൊ​ബൈ​ലി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​റ​ത്തി​റ​ങ്ങി അ​ടു​ത്തു​ള്ള ശു​ചി​മു​റി​യു​ടെ വാ​തി​ലി​ൽ മു​ട്ടി​യ​തോ​ടെ ഇ​റ​ങ്ങി​വ​ന്ന​ത്​ വോ​ളി​ബാ​ൾ താ​ര​മാ​യി​രു​ന്നു.

ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ൾ തൈ​ക്വാ​ൻ​ഡോ താ​ര​ത്തി​ന്‍റെ നി​ര​വ​ധി ഫോ​ട്ടോ​ക​ൾ ക​ണ്ടെ​ത്തി. ഡി​ലീ​റ്റ്​ ചെ​യ്ത ഫോ​ൾ​ഡ​ർ കാ​ണി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വോ​ളി​ബാ​ൾ താ​രം ഫോ​ൺ നി​ല​ത്തെ​റി​ഞ്ഞ്​ ഓ​ടി​​േ​പ്പാ​യി. പി​ന്നീ​ട്​ പ​രി​ശീ​ല​ക​ർ ചോ​ദ്യം​ചെ​യ്ത​തോ​ടെ പൊ​ട്ടി​യ ഫോ​ൺ കൈ​മാ​റു​ക​യാ​യി​രു​ന്നു.