ഐപിഎല്‍ പോരാട്ടത്തിനിടെ സ്‌റ്റേഡിയത്തില്‍ കൂട്ടത്തല്ല്

Advertisement

ഇന്നലെ ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും പൊരിഞ്ഞ പോരാട്ടം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലുമുണ്ടായി പോരാട്ടം. മത്സരം പുരോഗമിക്കുന്നതിനിടെ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടിയാണ് നടന്നത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഘം ചേര്‍ന്നായിരുന്നു തല്ല് നടന്നത്. പിന്നീട് സ്റ്റേഡിയത്തിലുള്ള കാണികള്‍ തന്നെ ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. അതേ സമയം മത്സരത്തില്‍ ഡല്‍ഹി പരാജയമേറ്റു വാങ്ങി.