ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്; നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടില്‍

Advertisement

സെര്‍ബിയന്‍ ഇതിഹാസവും ലോക മൂന്നാം നമ്പര്‍ പുരുഷ താരവുമായ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഹംഗേറിയന്‍ താരം മാര്‍ട്ടല്‍ ഫക്സോവിക്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ജോക്കോയുടെ മുന്നേറ്റം.
മത്സരത്തില്‍ ഹംഗറി താരത്തിനു മുന്നില്‍ തുടക്കത്തില്‍ പതറിയ ജോക്കോ പിന്നീട് ഫോമിലേക്ക് ഉയരുകയായിരുന്നു. 7-6, 6-0, 6-3 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടം നേടുന്ന താരമെന്ന റെക്കോഡ് തേടിയാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണിന് എത്തിയിരിക്കുന്നത്.
നിലവില്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുമായി ജോക്കോവിച്ചും സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലും ഒപ്പത്തിനൊപ്പമാണ്.