ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ഒന്നാമതായി ടീം ഇന്ത്യ

Advertisement

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1നു സ്വന്തമാക്കിയതോടെ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ടീം ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഇതോടെ ടെസ്റ്റ്, ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ഒരേ സമയം ഒന്നാം സ്ഥാനം എന്ന അപൂര്‍വ നേട്ടവും ഇന്ത്യ സ്വന്തമാക്കി.
ടെസ്റ്റില്‍ ഓസ്ട്രേലിയയെ മറികടന്നാണ് ഇന്ത്യ ഒന്നാമതെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പേരാട്ടത്തില്‍ നേരത്തെ തന്നെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.
ഏകദിന റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഓസീസാണ് രണ്ടാം റാങ്കില്‍. ടി20യിലും ഇന്ത്യയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. 2023 സെപ്റ്റംബര്‍ മുതല്‍ 2024 ജനുവരി വരെ ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ടായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര സമനിലയിലായതോടെ ഇന്ത്യ രണ്ടാം റാങ്കിലേക്ക് ഇറങ്ങി. പിന്നാലെയാണ് വീണ്ടും തിരിച്ചു കയറിയത്.