കാൾസനും മുകളിൽ പ്രഗ്നാനന്ദ…ക്ലാസിക്കല്‍ ചെസ്സില്‍ നേട്ടം…

Advertisement

നോര്‍വെ ചെസ് ടൂര്‍ണമെന്റിൽ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിച്ച് ഇന്ത്യയുടെ ആര്‍.പ്രഗ്നാനന്ദ. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലാണ് പ്രഗ്‌നാനന്ദയുടെ ജയം. ആദ്യമായാണ് ക്ലാസിക്കല്‍ ഗെയിമില്‍ പ്രഗ്‌നാനന്ദ കാള്‍സനെ തോല്‍പിക്കുന്നത്. ജയത്തോടെ ഇന്ത്യന്‍ താരം ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തില്‍ മൂന്ന് റൗണ്ട് പിന്നിട്ടപ്പോള്‍ പ്രഗ്‌നാന്ദയുടെ സഹോദരി വൈശാലിയാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ റാപ്പിഡ് ഫോര്‍മാറ്റുകളില്‍ കാള്‍സണെ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ലാസിക്കല്‍ ചെസ്സില്‍ ആദ്യമായാണ് പ്രഗ്നാനന്ദയുടെ നേട്ടം.