പാരിസ്: ഒളിംപിക്‌സില്‍ വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ അട്ടിമറിയുമായി വേഗറാണിയായി 23 കാരിയായ ജൂലിയന്‍ ആല്‍ഫ്രഡ്. 10.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സെന്റ് ലൂസിയയില്‍ നിന്ന് എത്തിയ ആല്‍ഫ്രഡ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത് നിലവിലെ ലോക ചാംപ്യന്‍ അമേരിക്കയുടെ ഷാകെറി റിച്ചഡ്‌സനെ (10.87 സെക്കന്‍ഡ്)യാണ്. ഒളിംപിക്‌സ് വനിതാ 100 മീറ്റര്‍ ഫൈനലില്‍ യുഎസിന്റെയും ജമൈക്കയുടെയും കുത്തകയാണ് കരീബിയന്‍ ദ്വീപിലെ കൊച്ചു രാജ്യമായ സെന്റ് ലൂസിയയില്‍ നിന്നെത്തിയ ജൂലിയന്‍ ആല്‍ഫ്രണ്ട് തകര്‍ത്തത്. മറ്റൊരു യുഎസ് താരം മെലിസ ജെഫേഴ്‌സനാണ് വെങ്കലം (10.92 സെക്കന്‍ഡ്). സെന്റ് ലൂസിയയുടെ ആദ്യ ഒളിംപിക്‌സ് മെഡല്‍ കൂടിയാണ് ജൂലിയന്‍ ആല്‍ഫ്രഡിലൂടെ ഇന്നലെ യാഥാര്‍ഥ്യമായത്.