സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലത്ത് തുടക്കം

Advertisement class="td-all-devices">

കൊല്ലം: കനത്ത മഴയിലും ആവേശം ചോരാത്തെ ഒമ്പതാമത് കേരള ഹോക്കി സംസ്ഥാന സീനിയര്‍ പുരുഷന്‍മാരുടെ ഹോക്കി ചാമ്പ്യന്‍ഷിപ്പിന് കൊല്ലം ന്യൂ ഹോക്കി സ്റ്റേഡയത്തില്‍ തുടക്കമായി. ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം കണ്ണൂര്‍ മത്സരം മഴമൂലം നിരവധി തവണ തടസപ്പെട്ടു. ഇരുടീമുകളും മത്സരത്തില്‍ രണ്ട് ഗോള്‍ വീതം നേടി. മത്സരത്തില്‍ ഒരു അവസാന ക്വാര്‍ട്ടര്‍ ബാക്കി നില്‍ക്കെ വെളിച്ചകുറവ് കാരണം മത്സരം നിര്‍ത്തിവെച്ചു. അവസാന ക്വാര്‍ട്ടര്‍ ഇന്ന് രാവിലെ 6.15ന് നടക്കും. മത്സരത്തില്‍ കണ്ണൂര്‍ വിജയിച്ചാല്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടാം. കണ്ണൂരില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ തൃശൂരിനെ തോല്‍പ്പിച്ചിരുന്നു.

ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിനിറങ്ങിയ കൊല്ലം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ടീമുകള്‍ക്ക് വിജയ തുടക്കം. ആദ്യ മത്സരത്തില്‍ കൊല്ലം എതിരില്ലാത്ത 15 ഗോളുകള്‍ക്ക് ഇടുക്കിയെ തോല്‍പ്പിച്ചു. പൂള്‍ബിയിലെ ശക്തന്മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കണ്ണൂര്‍ തൃശ്ശൂരിനെ തോല്‍പ്പിച്ചു. മൂന്നാം മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് എറണാകുളവും നാലാം മത്സരത്തില്‍ എതിരില്ലാത്ത 14 ഗോളുകള്‍ക്ക് മലപ്പുറം ആലപ്പുഴയെയും പരാജയപ്പെടുത്തി.
ഉച്ചയ്ക്ക് ശേഷമുള്ള ആദ്യ മത്സരത്തില്‍ കോഴിക്കോട് എതിരില്ലാത്ത 15 ഗോളുകള്‍ക്ക് ഇടുക്കിയെ തോല്‍പ്പിച്ച് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. പൂള്‍ എയില്‍ രണ്ട് മത്സരങ്ങളും തോറ്റ ഇടുക്കി സെമി കാണാതെ പുറത്തായി. ഇന്ന് നടക്കുന്ന കൊല്ലം കോഴിക്കോട് വിജയികള്‍ പൂള്‍ എയില്‍ നിന്ന് സെമിയിലേക്ക് യോഗ്യത നേടും.

LEAVE A REPLY

Please enter your comment!
Please enter your name here