‘ബിഗ് ജോര്‍ജ്’ എന്നറിയപ്പെട്ട അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് ഫോർമാൻ (76) അന്തരിച്ചു. കുടുംബമാണ് സമൂഹമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. മാർച്ച് 21 വെള്ളിയാഴ്ചയായിരുന്നു അന്ത്യം. 1968 ലെ മെക്സിക്കോ ഒളിംപിക്സില്‍ അമേരിക്കയ്ക്കായി സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. രണ്ടു വട്ടം ഹെവിവെയ്റ്റ് ലോകചാംപ്യനുമായിരുന്നു അദ്ദേഹം. 19 വയസ്സുള്ളപ്പോൾ തന്റെ 25-ാമത്തെ അമേച്വർ പോരാട്ടത്തിൽ ഹെവിവെയ്റ്റ് സ്വർണ്ണ മെഡൽ നേടിയിരുന്നു ഫോര്‍മാന്‍. ഹെവിവെയ്റ്റ് കരിയറിലെ 81 മല്‍സരങ്ങളില്‍ അദ്ദേഹം 76 ജയം നേടിയിട്ടുണ്ട്.