സ്വിസ് ഓപ്പൺ കിരീടം പി വി സിന്ധുവിന്; ഫെെനലിൽ തകർത്തത് തായ് താരത്തെ

Advertisement

ബേസൽ: സ്വിസ് ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം കിരീടം പി വി സിന്ധുവിന്. കലാശപ്പോരാട്ടത്തിൽ തായ് താരം ബുസാനനെയാണ് സിന്ധു തകർത്തത്.

സിന്ധുവിൻറെ തുടർച്ചയായ രണ്ടാം ഫൈനലാണിത്. 21 -16, 21-8 എന്ന സ്കോറിനാണ് ബുസാനനെ പരാജയപ്പെടുത്തിയത്.

സെമിയിൽ തായ്‌ലൻഡ് താരത്തെ പരാ‌ജയപ്പെടുത്തിയാണ് സിന്ധു ഫൈനലിന് യോഗ്യത നേടിയത്. 21-18, 15-21, 21-19 എന്ന സ്‌കോറിനായിരുന്നു സിന്ധുവിൻറെ വിജയം.