കനത്ത മഴ; ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് നിർത്തിവച്ചു

Advertisement

തേഞ്ഞിപ്പലം:കനത്ത മഴയെ തുടർന്ന് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് മത്സരങ്ങൾ നിർത്തിവച്ചു. ഇന്നാണ് മീറ്റിന്റെ അവസാന ദിവസം.

കാലിക്കറ്റ് സർവ്വകലാശാല സ്‌റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ലോക ചാമ്പ്യൻഷിപ്പ്‌, ഏഷ്യൻ ഗെയിംസ്‌, കോമൺവെൽത്ത്‌ ഗെയിംസ്‌ ഉൾപ്പെടെ രാജ്യാന്തര ചാമ്പ്യൻഷിപ്പുകൾക്ക്‌ യോഗ്യത നേടാനുള്ള അവസരമാണ് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്‌ മീറ്റ്.

രാജ്യത്തെ മികച്ച 600 കായിക താരങ്ങൾ അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്.അത്‌ലറ്റിക്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ നിശ്ചയിച്ചിട്ടുള്ള യോഗ്യതാമാർക്ക്‌ നേടിയവർ മാത്രമാണ് മത്സരത്തിനിറങ്ങുന്നത്. വെള്ളിയാഴ്ചയാണ് 25ആമത് ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്.