ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

Advertisement

വാഷിം​ഗ്ടൺ: അമേരിക്ക ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ലോക അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. കഴിഞ്ഞ വർഷമാണ് ചാമ്പ്യൻഷിപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, കൊവിഡ് കാരണം ഇത് ഒരു വർഷത്തേക്ക് മാറ്റിവയ്ക്കേണ്ടിവന്നു.

പുരുഷൻമാരുടെ ഹാമർ ത്രോയാണ് ആദ്യ മത്സരയിനം. ഇന്ത്യൻ സമയം പുലർച്ചെ 1.40ന് വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ ഇന്ത്യ മത്സരത്തിനിറങ്ങും. പ്രിയങ്ക ഗോസ്വാമിയാണ് ഈ ഇനത്തിൽ മത്സരിക്കുന്നത്.

മലയാളി താരം എം ശ്രീശങ്കറിന് ആദ്യ ദിനം ഒരു മത്സരമുണ്ട്. ലോംഗ് ജമ്പ് പുരുഷ യോഗ്യതാ റൗണ്ടിൽ ശ്രീശങ്കർ മത്സരിക്കും. ജൂലൈ 17ന് രാവിലെ 6.30നാണ് മത്സരം.
പുരുഷൻമാരുടെയും വനിതകളുടെയും 20 കിലോമീറ്റർ നടത്തത്തിലും മിക്സഡ് 4×400 റിലേയിലും ആദ്യ ദിവസം ഫൈനൽ മത്സരമുണ്ട്.

Advertisement