ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പ്; ലോംഗ് ജംപിൽ മുരളി ശ്രീശങ്കർ ഫൈനലിൽ

Advertisement

യൂജീൻ: ലോക അത് ലറ്റിക്സ് ചാമ്ബ്യൻഷിപ്പിൽ പുരുഷ വിഭാഗം ലോംഗ്ജംപിൽ മലയാളി താരം മുരളി ശ്രീശങ്കർ ഫൈനലിലേക്ക് യോഗ്യത നേടി.

ഹീറ്റ്സിൽ എട്ട് മീറ്റർ ചാടിക്കടന്നാണ് ഫൈനലിലെത്തിയ പന്ത്രണ്ട് പേരിൽ ഒരാളായി ഇരുപത്തിമൂന്നുകാരൻ മുരളി ശ്രീശങ്കർ മാറിയത്.

ജെസ്വിൻ ആൽഡ്രിൻ (7.79 മീ), മുഹമ്മദ് അനീസ് യഹിയ ( 7.73 മീ)യുമായിരുന്നു മത്സരത്തിൽ പങ്കെടുത്ത മറ്റ് ഇന്ത്യൻ താരങ്ങൾ. നിർഭാഗ്യവശാൽ ഇരുവരും ഫൈനൽ കാണാതെ പുറത്തായി. ദേശീയ റെക്കാഡ് ചാമ്പ്യനായ ശ്രീശങ്കർ ഏപ്രിൽ നടന്ന ഫെഡറേഷൻ കപ്പിൽ 8.36 മീറ്റർ ചാടി രണ്ടാം സ്ഥാനം നേടിയിരുന്നു.

അതേസമയം പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യൻ താരം അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിലെത്തി. ഹീറ്റ്‌സിൽ മൂന്നാമനായിട്ടാണ് അദ്ദേഹം ഫൈനലിലെത്തിയത്. വനിതകളുടെ ഇരുപത് കിലോമീറ്റർ നടത്തത്തിൽ പെറുവിന്റെ കിംബെർലി ഗാർഷ്യ ലിയോൺ സ്വർണം നേടി.