കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി20യില്‍ ഓസ്ട്രേലിയക്ക് 155 റണ്‍സ് വിജയ ലക്ഷ്യം

Advertisement

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ട്വന്റി20യില്‍ ഓസ്ട്രേലിയക്ക് 155 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 154 റണ്‍സിലെത്തിയത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഹര്‍മന്‍പ്രീത് കൗറിന്റേയും (52 റണ്‍സ്) ഷഫലി വര്‍മയുടേയും (48 റണ്‍സ്) ഇന്നിങ്സുകളാണ് തുണയായത്. 17 പന്തില്‍ നിന്ന് 24 റണ്‍സ് അടിച്ചെടുത്ത മന്ദാനയുടെ വിക്കറ്റാണ് ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ നഷ്ടമായത്. 24 റണ്‍സ് എടുത്ത മന്ദാന മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ 25.


കോമണ്‍വെല്‍ത്ത് ഗെയിംസ് ട്വന്റി20യില്‍ അര്‍ധ ശതകം നേടുന്ന ആദ്യ വനിതാ താരം എന്ന നേട്ടത്തിലേക്ക് എത്തുന്നതില്‍ നിന്ന് രണ്ട് റണ്‍സ് അകലെ ഷഫാലി വീണു. 33 പന്തില്‍ നിന്ന് 9 ബൗണ്ടറിയോടെ 48 റണ്‍സ് എടുത്താണ് പുറത്തായത്.

Advertisement