കെവിന്‍ ഒബ്രയാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

Advertisement

ഡബ്ലിന്‍: അയര്‍ലന്‍ഡ് ഓള്‍റൗണ്ടര്‍ കെവിന്‍ ഒബ്രയാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 16 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറാണ് താരം മതിയാക്കുന്നത്.
2006 ലാണ് കെവിന്‍ ഒബ്രയാന്‍ അയര്‍ലന്‍ഡ് ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 152 ഏകദിന മത്സരങ്ങള്‍ കളിച്ച കെവിന്‍ ഒബ്രയാന്‍ രണ്ട് സെഞ്ചുറിയും 18 അര്‍ധ സെഞ്ചുറികളുമടക്കം 3619 റണ്‍സ് നേടിയിട്ടുണ്ട്. 114 വിക്കറ്റും വീഴ്ത്തി.