ലോകകപ്പിലെ ഇന്ത്യാ-പാക് പോര്; ടിക്കറ്റുകൾ വിറ്റുതീർന്നു; 80 ശതമാനവും സ്വന്തമാക്കിയത് ഓസ്‌ട്രേലിയയിലുള്ളവർ

Advertisement

ലോകകപ്പിലെ ഇന്ത്യാ-പാക് പോര്; ടിക്കറ്റുകൾ വിറ്റുതീർന്നു; 80 ശതമാനവും സ്വന്തമാക്കിയത് ഓസ്‌ട്രേലിയയിലുള്ളവർ

സിഡ്‌നി: ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാക് മത്സരത്തിന്റെ ടിക്കറ്റ് വിറ്റുപോയതായി ഐസിസി.

80 ശതമാനം ടിക്കറ്റുകളും ഓസ്‌ട്രേലിയയിൽ താമസിക്കുന്നവർ തന്നെയാണ് വാങ്ങിയത് എന്ന് ട്വന്റി20 ലോകകപ്പിന്റെ മൾട്ടികൾച്ചറൽ അംബാസിഡർ ഉസ്മാൻ ഖവാജ പറഞ്ഞു.

ഒക്ടോബർ 23നാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാകിസ്ഥാൻ മത്സരം. സ്റ്റാൻഡിങ് റൂം ടിക്കറ്റുകൾ വ്യാഴാഴ്ചയാണ് ഐസിസി വിൽപ്പനക്ക് വെച്ചത്. 4000 സ്റ്റാൻഡിങ് റൂം ടിക്കറ്റുകളാണ് ആദ്യം വരുന്നവർക്ക് ആദ്യം എന്ന നിലയിൽ ആരാധകർക്ക് മുൻപിലേക്ക് വെച്ചത്.

ഇന്ത്യാ-പാക് മത്സരത്തിന്റെ ജനറൽ ടിക്കറ്റുകൾ ഈ വർഷം ആദ്യം തന്നെ വിറ്റുപോയിരുന്നു. ഫെബ്രുവരിയിലാണ് ജനറൽ ടിക്കറ്റുകൾ വിൽപ്പനക്ക് വെച്ചത്. 5 മിനിറ്റ് കൊണ്ട് ടിക്കറ്റുകൾ കാലിയായി എന്നാണ് ഐസിസി അറിയിച്ചിരുന്നത്.

ഓസ്‌ട്രേലിയയാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് എങ്കിലും പല പശ്ചാത്തലത്തിൽ നിന്ന് വരുന്നവരുടെ സ്വന്തം ലോകകപ്പായിരിക്കും ഇത്. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയിൽ നിന്ന് നമുക്ക് മനസിലാക്കാൻ കഴിയുന്നത് ഈ ആരാധകരിൽ 80 ശതമാനവും ഓസ്‌ട്രേലിയയിൽ നിന്നാണെന്നാണ്. പല പശ്ചാത്തലത്തിൽ നിന്ന് വരുന്ന ആരാധകർക്ക് ലഭിക്കുന്ന വലിയ അവസരമാണ് ഇതെന്നും ഉസ്മാൻ ഖവാജ പറഞ്ഞു.

1 COMMENT

Comments are closed.